'സ്പോട്ടിഫൈ'ക്ക് എതിരാളിയായി 'യൂട്യൂബ് മ്യൂസിക്' ആപ്പ് എത്തുന്നു

സംഗീത പ്രേമികള്‍ക്കായി യൂടൂബിന്റെ സംഗീത ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോടിഫൈയുടെ ഇന്ത്യയിലെ വരവിന് ദിവസങ്ങള്‍ക്കകം ആണ് യൂടൂബിന്റെ രംഗപ്രവേശനം. ഇത് നിലവിലെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ മല്‍സരം വര്‍ദ്ധിക്കാന്‍ കാരണമാകും.
പാട്ടുകള്‍ ആസ്വദിക്കാന്‍ സഹായകമാകുന്ന ഈ ആപ്ലിക്കേഷന്‍ യൂടൂബിന്റെ സഹായത്തോടെയാണ് അവതരിപ്പിക്കുന്നത്. യൂടൂബ് ബേസിക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരസ്യം അടങ്ങിയ വീഡിയോകളാണ് അവതരിപ്പിക്കുന്നത്. പരസ്യമില്ലാതെ പാട്ടുകേള്‍ക്കാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നുണ്ട്. ഇതിന് മാസവരിയായി 99 രൂപ നല്‍കണമെന്ന് മാത്രം. പരസ്യമില്ലാതെ വീഡിയോ കാണുന്നതിനും വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും യൂടൂബ് പ്രീമിയം ആപ്പ് സബ്സ്ക്രൈബ് ചെയ്യാം. ഇതിന് 29 രൂപയാണ് മാസവരി.
സംഗീത വീഡിയോകള്‍, ആല്‍ബങ്ങള്‍, സിംഗിള്‍ ട്രാക്കുകള്‍, റീമിക്സ് വേര്‍ഷനുകള്‍, ലൈവ് പ്രകടനങ്ങള്‍ തുടങ്ങിയവ യൂടൂബ് മ്യൂസിക്കില്‍ ലഭ്യമാണ്. സേര്‍ച്ചിംഗ് സൗകര്യങ്ങള്‍ എളുപ്പമാക്കാന്‍ സ്മാര്‍ട് സേര്‍ച്ചിംഗ് സംവിധാനവും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. അമേരിക്ക, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ അവതരിപ്പിച്ച ഈ ആപ്പ് ഇന്ത്യയില്‍ എത്തുന്നത് ഇപ്പോഴാണ്.