• 27 May 2019
  • 12: 11 PM
Latest News arrow

അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: 2020-ലെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യയ്ക്ക് വേദി അനുവദിച്ചത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാണിത്. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യ ലോകകപ്പ് വേദിയാകുന്നത്.

2020-ലെ വേദി ലഭിച്ചതോടെ ടൂര്‍ണമെൻ്റിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ആദ്യമായാണ് വനിതാ അണ്ടര്‍ 17 ൽ ഇന്ത്യ പങ്കെടുക്കുന്നത്. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടവുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം. 

നേരത്തെ അണ്ടര്‍ 17 പുരുഷ ലോകകപ്പ് ഇന്ത്യയില്‍ സംഘടിപ്പിച്ചിരുന്നു. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തല്‍. അണ്ടര്‍ 17 പുരുഷ ലോകകപ്പില്‍ സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലണ്ടായിരുന്നു ജേതാക്കളായിരുന്നത്.