• 19 Sep 2019
  • 12: 28 AM
Latest News arrow

റിലയന്‍സ് ജിയോ ആഘോഷം: 8 ജിബി ഡാറ്റ കൂടുതലായി ലഭിക്കും

റിലയന്‍സ് ജിയോയുടെ 2019 മാര്‍ച്ച് ആഘോഷ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 2ജിബി ഡാറ്റയോ 8 ജിബി ഡാറ്റയോ സൗജന്യമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍. 'മൈ ജിയോ' ആപ്ലിക്കേഷനില്‍ ഈ ഓഫര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്. ടെലിക്കോം ടാക്ക് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെലിബ്രേഷന്‍ പാക്കിന് നാല് ദിവസത്തെ കാലാവധിയാണുള്ളത്. ഈ സ്‌പെഷ്യല്‍ ഓഫര്‍ ജിയോയുടെ ആക്റ്റീവ് പ്ലാനോടുകൂടിയ പ്രൈം മെമ്പേഴ്‌സിന് മാത്രമേ ലഭ്യമാകുകയുള്ളൂ. സൗജന്യഡാറ്റ ഓട്ടോമാറ്റിക്കായി 'മൈ ജിയോ' ആപ്ലിക്കേഷനില്‍ എത്തിച്ചേരുന്നതാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ജിയോ ആദ്യമായി ഈ ഓഫര്‍ ലഭ്യമാക്കിയിരുന്നത്. 2019 ജനുവരിയിലും ജിയോ ഈ ഓഫര്‍ ലഭ്യമാക്കിയിരുന്നു. ഈ ഓഫര്‍ ഒരുതവണ മാത്രമേ ലഭ്യമാകുകയുള്ളൂ, ഡാറ്റ മുഴുവനായി ഒരു തവണയായി ഉപയോഗിക്കേണ്ടി വരും. റോള്‍ഓവര്‍ സൗകര്യം  ഇത്തരം ഓഫറുകള്‍ക്കില്ല.