• 19 Sep 2019
  • 12: 32 AM
Latest News arrow

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 23,800

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ  സ്വര്‍ണവിലയുടെ  നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31 ഗ്രാം) 1298.04 ഡോളറാണ് (89,682.23 രൂപ) ഇന്നത്തെ നിരക്ക്.

ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുണ്ടായത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ വില.