• 01 Feb 2023
  • 08: 15 AM
Latest News arrow

അര്‍ബുദബാധ കണ്ടെത്താനും രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും റോബോട്ടിക് സംവിധാനം

ഒട്ടാവ : അര്‍ബുദബാധ കണ്ടെത്താനും രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും പുതിയ റോബോട്ടിക് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് കാനഡയില്‍ നിന്നുളള ഒരു സംഘം ഗവേഷകര്‍.  

മനുഷ്യന്റെ മുടിയെക്കാള്‍ കനം കുറഞ്ഞ കാന്തിക ഉപകരണമാണ് ഇതിന്റെ ബേസ്. വളരെ ചെറുതും മുത്തിന്റെ ആകൃതിയിലുമുളള ഇത് റോബോട്ടിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. അര്‍ബുദം ബാധിച്ച കോശത്തിലേക്ക് ഈ റോബോട്ടിനെ നിക്ഷേപിച്ചാല്‍ അര്‍ബുദരോഗം ബാധിച്ച കോശങ്ങളെ കണ്ടെത്തി അവയെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് സയന്‍സ് റോബോട്ടിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഈ കുഞ്ഞന്‍ റോബോട്ടിന്റെ രൂപം ഇഷ്ടമുളള രീതിയിലേക്ക് മാറ്റാനാവും. 700 നാനോമീറ്ററാണ് ഇതിന്റെ വ്യാസം. കട്ടികുറഞ്ഞ ഗ്ലാസുകൊണ്ട് നിര്‍മിച്ച കൂട്ടിനുളളിലാണ് ഈ കുഞ്ഞ് റോബോട്ടിനെ സൂക്ഷിക്കുന്നത്. ആറ് കാന്തിക ചുരുളുകളും ഇതിനുചുറ്റിലുമുണ്ടാകും. 

പരീക്ഷണം നടത്തുമ്പോള്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഈ ഉപകരണത്തിന്റെ സ്ഥാനം ഗവേഷകര്‍ നിയന്ത്രിച്ചത്. കാന്തികചുരുളുകളിലൂടെ വൈദ്യുതി കടത്തിവിട്ടും കാന്തികമണ്ഡലത്തില്‍ രൂപ മാറ്റം വരുത്തിയുമാണ് പരീക്ഷണം നടത്തിയത്. ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലുമുളള മൂത്രാശയ അര്‍ബുദം ബാധിച്ച കോശങ്ങളിലായിരുന്നു ഗവേഷണം നടത്തിയത്.