• 26 May 2019
  • 03: 54 PM
Latest News arrow

മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

അധികാരത്തിലെത്തിയാൽ വനിതാസംവരണബിൽ പാസ്സാക്കുമെന്നും അടിസ്ഥാന വരുമാനരേഖയുണ്ടാക്കുമെന്നും വാഗ്ദാനം

മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് കോൺഗ്രസ്സ് അഖിലേന്ത്യാ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട്ട് കോൺഗ്രസ്സ് സംഘടിപ്പിച്ച ജനമഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "കഴിഞ്ഞ അഞ്ചു വർഷവും കേട്ടത് ഒരാളുടെ ശബ്ദമാണ് .സ്വന്തം 'മൻ കി ബാത്ത്'  പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ ജോലി. മന്ത്രിമാരോടോ ജനങ്ങളോടോ സ്ഥാപനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ഇന്ത്യ എന്ത് ചെയ്യണമെന്ന് ബി.ജെ.പി യാണ് പറയുന്നത്."- രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ വനിതാസംവരണബിൽ പാസ്സാക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. അടിസ്ഥാന വരുമാന രേഖയുണ്ടാക്കുമെന്നും അദ്ദേഹം  വാഗ്ദാനം ചെയ്തു.

നേരത്തെ കാസറഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റേയും ശരത് ലാലിന്റെയും  വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇരുവർക്കും നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ ഈ കൊലപാതകങ്ങൾ സി.ബി.ഐയെ കൊണ്ട്  അന്വേഷിപ്പിക്കുമെന്നും രാഹുൽഗാന്ധി വീട്ടുകാർക്ക് ഉറപ്പ് നൽകി.