• 27 May 2019
  • 12: 11 PM
Latest News arrow

ഗൂഗിളിൽ സ്ഥലംമാറ്റം

ലാപ്‌ടോപ്, ടാബ്‌ലറ്റ് നിര്‍മ്മാണ ജീവനക്കാരെ അപ്രതീക്ഷിതമായി മറ്റ് വിഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി ഗൂഗിള്‍.

ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍മാര്‍, ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് ലാപ്‌ടോപ്, ടാബ്‌ലറ്റ് ഉല്‍പാദന യൂണിറ്റുകളില്‍ നിന്ന് ഗൂഗിളിന്റെ പിക്‌സല്‍ ഫോണ്‍, ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കര്‍ എന്നിവയുടെ യൂണിറ്റുകളിലേക്ക് മാറ്റിയത്. ഈ തീരുമാനം മൂലം നിരവധി ജീവനക്കാർക്ക് ചെയ്തുകൊണ്ടിരുന്ന പ്രൊജക്ടുകള്‍ നിര്‍ത്തലാക്കി പുതിയ യൂണിറ്റുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകേണ്ടി വന്നു. 

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നിക്കല്‍ കമ്പനികളിലൊന്നായ ഗൂഗിളിന്റെ പിക്‌സല്‍ സ്ലേറ്റ്, പിക്‌സല്‍ ബുക്ക് എന്നിവയ്ക്ക് വിപണിയില്‍ കാര്യമായ  ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ലാപ്‌ടോപ്, ടാബ്‌ലറ്റ് എന്നിവയുടെ നിര്‍മ്മാണങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിവാകാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ചുരുങ്ങിയ ചിലവില്‍ ഇവ നിര്‍മ്മിക്കാനുള്ള ശ്രമമാവും ഗൂഗിള്‍ ഇനി നടത്തുക.