• 20 Mar 2019
  • 09: 53 AM
Latest News arrow

പുതൂര്‍ പുരസ്‌കാരം എം.ടിയ്ക്ക്

തൃശൂര്‍: ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റും ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന 2019ലെ പുതൂര്‍ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അര്‍ഹനായി. സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം. 11,111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ പ്രസാദ് രൂപപ്പെടുത്തിയ ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏപ്രില്‍ രണ്ടിന് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അഞ്ചാം ചരമ അനുസ്മരണസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജു പുതൂര്‍ അറിയിച്ചു.