• 20 Mar 2019
  • 09: 42 AM
Latest News arrow

സ്‌പെഷ്യൽ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് അബൂദാബിയിൽ തുടക്കം; തിളങ്ങാന്‍ മലയാളി വനിതകളും

അബൂദാബി: യു.എ.ഇ യുടെ തലസ്ഥാനമായ അബൂദാബി അംഗപരിമിതരുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കായികമാമാങ്കത്തിന് വേദിയാകുകയാണ്. മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന ഈ ഒളിംപിക്‌സ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് നടക്കുന്നത്. 

ഗെയിംസില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വനിതകള്‍ പങ്കെടുക്കുന്നുണ്ട്. സൈക്ലിംഗില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള വനിതകളുടെ സംഘം യു.എ.ഇ യില്‍ എത്തിയിരിക്കുന്നത്. കോട്ടയം സ്വദേശി അപ്ലോണിയയും ആലപ്പുഴയില്‍ നിന്നുള്ള മയോണിയയും ആണ് സംഘത്തിലെ മലയാളികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വേഛ നന്ദ, ഹിന്‍സുത റെയ്‌ന, മണിമേഖലൈ, ജയശ്രീ എന്നിവരും കോച്ച് ഗുര്‍മീത് കൗര്‍ മാര്‍വഹക്കൊപ്പം എത്തിയിട്ടുണ്ട്.

നാട്ടില്‍നിന്നും മികച്ച പരിശീലനം നേടാന്‍ സാധിച്ചിട്ടുണ്ടെന്നും ഇന്ത്യക്ക് വേണ്ടി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അബൂദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന അനുമോദന പരിപാടിയില്‍ ഇവര്‍ പറഞ്ഞു.