• 27 May 2019
  • 12: 06 PM
Latest News arrow

'നിര്‍ഭയ' കേസ് സിനിമയാവുന്നു; ട്രെയ്‌ലര്‍ പുറത്തിറങ്ങി

സമൂഹ മന:സ്സാക്ഷിയെ ഞെട്ടിച്ച 'നിര്‍ഭയ' കേസ് സിനിമയാവുന്നു. 'ഡല്‍ഹി ക്രൈം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്‌സാണ് പുറത്തിറക്കുന്നത്. ഏഴുഭാഗങ്ങളായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 22 മുതല്‍ 'ഡല്‍ഹി ക്രൈം' സ്ട്രീം ചെയ്ത് തുടങ്ങും. ഷെഫാലി ഷാ,ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍,രാജേഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലാണ് ചിത്രം പുരോഗമിക്കുന്നത്.