• 20 Mar 2019
  • 09: 34 AM
Latest News arrow

പരമ്പര ഓസ്‌ട്രേലിയക്ക്

ന്യൂദൽഹി: ഇന്ത്യക്കെതിരെയുള്ള ഏകദിനക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയക്ക്. നിര്‍ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യയെ 35 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 237 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 56 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി ആഡം സാംപ മൂന്നും പാറ്റ് കമ്മിന്‍സ്, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ ട്വന്റി20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.