• 27 May 2019
  • 12: 09 PM
Latest News arrow

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലെ തടസ്സം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്ക്

ഇന്നലെമുതല്‍ ലോകമെമ്പാടും അനുഭവപ്പെട്ടുതുടങ്ങിയ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലെ തടസ്സം ഉടന്‍ പരിഹരിക്കുമെന്ന് ഫെയ്‌സ്ബുക്കിന്റെ ട്വീറ്റ്. ഇവ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും കമന്റ്‌ചെയ്യല്‍, മെസ്സേജ് അയക്കല്‍ തുടങ്ങിയ സേവനങ്ങളില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്നാണ് ലോകമെമ്പാടുമുള്ള യൂസേഴ്‌സ് പറയുന്നത്. വാട്‌സപ്പിലും  ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒകുലസ് വി.ആറിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇന്നലെ വാട്‌സപ്പ് സുഗമമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, പരാഗ്വേ, അര്‍ജന്റീന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍  ഉച്ചക്ക് ശേഷം പ്രവര്‍ത്തനതടസ്സം അനുഭവപ്പെടുകയായിരുന്നു.

ഗുരുതരമായ പ്രശ്‌നങ്ങളാണ് ഫെയ്‌സ്ബുക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ ജിമെയില്‍ സംവിധാനങ്ങള്‍ക്കും തടസ്സം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തടസ്സം നേരിട്ടത് ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.