• 27 May 2019
  • 12: 02 PM
Latest News arrow

റൊണാള്‍ഡോയ്ക്ക് ഹാട്രിക്; യുവന്റസ് ക്വാര്‍ട്ടറില്‍

ടൂറിന്‍: അത്‌ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തോളിലേറി യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റൊണാള്‍ഡോ നേടിയ ഹാട്രിക്കിലാണ് സ്പാനിഷ് ക്ലബ്ബിനെ യുവന്റ്‌സ് തിരിച്ചടിച്ചത്. ആദ്യ പാദത്തില്‍ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് അത്‌ലറ്റിക്കോയോട് തോറ്റിരുന്നു. ക്രിസ്റ്റ്യാനോയുടെ ഹാട്രികില്‍ യുവന്റസ് ഇരുപാദങ്ങളിലുമായി 3-2ന് വിജയിച്ചു. 
27, 49, 86 മിനിട്ടുകളില്‍ ആയിരുന്നു റൊണോയുടെ ഗോളുകള്‍. അവസാന ഗോള്‍ പെനാല്‍റ്റിയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ എട്ടാമത്തെ ഹാട്രിക്കാണ് മത്സരത്തില്‍ പിറന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന നേട്ടത്തില്‍ ക്രിസ്റ്റ്യാനോ ലയണല്‍ മെസ്സിക്കൊപ്പമെത്തി.  അതോടൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനെതിരേ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ മുമ്പും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിട്ടുണ്ട്.