• 20 Mar 2019
  • 09: 43 AM
Latest News arrow

ഗുണ്ടയായി വീണ്ടും ബിജുമേനോന്‍; മേരാ നാം ഷാജിയുടെ ടീസര്‍ പുറത്തിറങ്ങി

ബിജുമേനോനെ കേന്ദ്രകഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം മേരാ നാം ഷാജിയുടെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലി, ബൈജു, ശ്രീനിവാസന്‍, നിഖല വിമല തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'നീയാണോ ഈ അലവലാതി ഷാജി' എന്ന ജയന്റെ ഹിറ്റ് ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്. മൂന്നു ഗുണ്ടകളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷാണ് നിര്‍മിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കുന്നത്.