• 27 May 2019
  • 12: 05 PM
Latest News arrow

അടിയന്തിര സാഹചര്യങ്ങളിലെ നടപടിക്കായി ദുബായിൽ കമാന്‍ഡ് വാഹനം

ദുബായ്: അടിയന്തിര സാഹചര്യങ്ങളിലും അപകടങ്ങളിലും നടപടികള്‍ക്ക് സഹായകമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കമാന്‍ഡ് വാഹനം. അപകടസ്ഥലത്ത് അല്ലെങ്കില്‍ പരിപാടികള്‍ നടക്കുന്ന വേദികളില്‍ ഒരു നിയന്ത്രണകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ തക്ക സംവിധാനങ്ങളോടെയാണ് വാഹനം സജ്ജമാക്കിയിരിക്കുന്നത്. 

സിസിടിവി കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ ആര്‍ടിഎയുടെ ഇസി ത്രീ നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടാനും വിവരങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കാനും വേണ്ട സാങ്കേതികതയും സഞ്ചരിക്കുന്ന പുതിയ കമാന്‍ഡ് വാഹനത്തിന്റെ പ്രത്യേകതയാണ്. അടിയന്തിര സാഹചര്യങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും കൃത്യമായ തീരുമാനങ്ങളെടുക്കാനും കമാന്‍ഡ് വാഹനം നല്‍കുന്ന വിവരങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് സംഘത്തിന് സഹായമാകും. ഇതിന് അനുയോജ്യമായ രീതിയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ടിഎ സേവനങ്ങളെല്ലാം നിരീക്ഷിക്കാനും ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനുമുളള ക്രമീകരണങ്ങള്‍ വാഹനത്തിലുണ്ട്.