• 22 Sep 2023
  • 03: 11 AM
Latest News arrow

ക്ലെയി ജെന്നര്‍: ഫോബ്‌സ് പട്ടികയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരി

ഒരു അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് അമേരിക്കക്കാരിയായ ക്ലെയി ജെന്നര്‍. ശതകോടീശ്വരിയായ ക്ലെയി ഇപ്പോള്‍ ഫോബ്‌സിന്റെ പട്ടികയിലും ഇടം നേടിയരിക്കുകയാണ്. സ്വന്തം നിലയില്‍ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനാണ് ക്ലെയി അര്‍ഹയായിരിക്കുന്നത്. 7050 കോടി രൂപയാണ് ക്ലെയിയുടെ ആസ്തി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ ബര്‍ഗിനെ പിന്നിലാക്കിയാണ് ക്ലെയി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

സക്കര്‍ ബര്‍ഗ് ഇരുപത്തി മൂന്നാമത്തെ വയസ്സിലാണ് ഫോബ്‌സില്‍ ഇടം പിടിച്ചത്. എന്നാല്‍ ക്ലെയി ഈ നേട്ടം സ്വന്തമാക്കുന്നത് 21ാമത്തെ വയസ്സിലാണ്. ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച ആഗോള സമ്പന്നരുടെ ഇടയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ക്ലെയി. ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായിരുന്നു ക്ലെയി. ക്ലെയി കോസ്‌മെറ്റിക് എന്ന പേരില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുമായാണ് തുടക്കം. ഓണ്‍ലൈനായി ചെറിയ തോതില്‍ തുടങ്ങിയ ക്ലെയിയുടെ വില്‍പ്പന പച്ചപിടിക്കുന്നത് സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ ശൃംഖലയായ ഉള്‍ട്ടയുമായി കരാറിലെത്തിയതോടെയാണ്. കഴിഞ്ഞ വര്‍ഷം 36 കോടി ഡോളറിന്റെ വില്‍പ്പനയാണ് ക്ലെയി നടത്തിയത്. ഉള്‍ട്ടയുടെ ആയിരത്തോളം സ്‌റ്റോറുകളില്‍ ഇപ്പോള്‍ ക്ലെയിയുടെ ലിപ്സ്റ്റിക്കും ലിപ് ലൈനറും ലഭ്യമാണ്.