• 27 May 2019
  • 12: 12 PM
Latest News arrow

1000 കുപ്പി വൈന്‍ വനിതകള്‍ക്ക് സമ്മാനിച്ച് കടയുടമയുടെ വനിതാദിനാഘോഷം!

വാഷിങ്ടണ്‍: വനിതാ ദിനത്തില്‍ കൊളംബിയ ഹൈറ്റ്‌സിലെ മദ്യവില്‍പ്പനകേന്ദ്രത്തിന്റെ ഉടമ വനിതാദിനം ആഘോഷിച്ചത് വനിതകള്‍ക്ക് വൈന്‍ നല്‍കി.1000 കുപ്പി വൈന്‍ കുപ്പികളാണ് മദ്യവില്‍പ്പന കേന്ദ്രത്തിന്റെ ഉടമ ജസ്പ്രീത് സിങ് ടണ്ഠന്‍ കുപ്പിക്ക് വെറും ഒരു സെന്റ് വിലയ്ക്ക് വനിതകള്‍ക്കായി മാറ്റിവെച്ചത്. സൗജന്യമായി മദ്യം നല്‍കാന്‍ നിയമം അനുവദിക്കാത്തതു കൊണ്ടാണ് കുപ്പിക്ക് ഒരു സെന്റ് വില ഈടാക്കിയതെന്ന് ജസ്പ്രീത് അറിയിച്ചു. 

ജസ്പ്രീതിന്റെ മദ്യവില്‍പ്പനശാലയില്‍ ഇന്നലെ ഉച്ചക്കഴിഞ്ഞ് വൈന്‍ വാങ്ങാനെത്തിയ സ്ത്രീകളുടെ നീണ്ട നിരയായിരുന്നു .സ്‌നേഹത്തിന്റെ പ്രതീകമായാണ് ഇത് ചെയ്യുന്നതെന്നും വരും കൊല്ലങ്ങളിലും ഇത് തുടരാനാഗ്രഹിക്കുന്നതായും ജസ്പ്രീത് പറയുന്നു. ഓഫറിനെക്കുറിച്ച് ജസ്പ്രീത് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഷെയര്‍ ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഗതി സത്യമാണോ എന്നറിയാന്‍ തുടരെയുളള ഫോണ്‍വിളികള്‍ കൊണ്ട് ജസ്പ്രീത് സിങ് കുഴങ്ങി. വൈന്‍ വെറുതെ കൊടുക്കുമോ എന്നറിയാന്‍ നിരവധിപേര്‍ വിളിച്ചുവെന്ന് ജസ്പ്രീത് സിങ് പറയുന്നു. 

വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ നിരവധി വനിതകളെത്തി വനിതാദിന സമ്മാനം സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങിപ്പോയെന്നാണ് വിവരം. പലരും ജസ്പ്രീതിന്  ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചുവെങ്കിലും വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു.