• 27 May 2019
  • 12: 04 PM
Latest News arrow

'ഇളയരാജ' മാർച്ച് 22 ന്; ട്രെയ്‌ലർ ഇറങ്ങി

ഗിന്നസ് പക്രു (അജയ് കുമാർ ) പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'ഇളയരാജ'. നിരൂപകപ്രശംസ പിടിച്ചുപറ്റിയ 'മേല്‍വിലാസം', 'അപ്പോത്തിക്കിരി' എന്നീ ചിത്രങ്ങൾ ആവിഷ്കരിച്ച മാധവ് രാംദാസാണ് 'ഇളയരാജ'യുടെ സംവിധായകന്‍. ചെസ്സ് കളിക്കാരായ കുട്ടികളുടെ കഥയാണ് 'ഇളയരാജ' പറയുന്നത്.

 പക്രു, വനജൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. ബ്രയൻ (ഗോകുൽ സുരേഷ്), മുനീബ് (ദീപക് പരംബോൽ), ഗണപതി (ഹരിശ്രീ അശോകൻ), മത്തായി (അനിൽ നെടുമങ്ങാട്), അമ്പു (ആർദ്ര), സുബ്രു (ആദിത്യൻ), ഡോ. നീന (അൽഫി പഞ്ഞിക്കാരൻ), പങ്കു (സിജി എസ് നായർ), ദേവൻ (അരുൺ), ജോണി (ജയരാജ് വാര്യർ), സക്കീർ (രോഹിത്), പ്രിൻസി (കവിത നായർ), ഹരീഷ് (ബിനീഷ് ബാബു), പോൾ (തമ്പി ആന്റണി), സഫിയ (ഭുവന), ഗിരി സിദ്ധാർഥ് രാജൻ), രോഹൻ (മാസ്റ്റർ ഇന്ദ്രജിത്) എന്നിങ്ങനെയാണ് മറ്റു കഥാപാത്രങ്ങൾ. 

സജിത്ത് കൃഷ്ണ, ജയരാജ് ടി. കൃഷ്ണൻ, ബിനീഷ് ബാബു എന്നിവരാണ് ഈ ചലച്ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് സുദീപ് ടി. ജോർജ്ജ്. പാപ്പിനുവിന്റേതാണ് ക്യാമറ. സന്തോഷ് വർമ്മ, ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജ്യോതിഷ് ടി. കാസി എന്നിവരുടെയാണ് വരികൾക്ക് രതീഷ് വേഗ സംഗീതം നൽകുന്നു. 

മാർച്ച് 22 നു ഇളയരാജ തിയേറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി 'ഇളയരാജ'യുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.