• 20 Mar 2019
  • 09: 48 AM
Latest News arrow

വനിതാ ദിനത്തില്‍ പൊലീസ് സ്റ്റേഷന്‍ ഭരണം വനിതാ എസ്‌ഐമാര്‍ക്ക്

തിരുവനന്തപുരം :  അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കേരളത്തിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ചുമതല നിര്‍വ്വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐ റാങ്കിലും അതിന് മുകളില്‍ റാങ്കുകളുളള  വനിതകളുമാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല നിര്‍വ്വഹിക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്. ഒന്നിലധികം വനിതാ എസ്‌ഐമാര്‍ ഉള്ള സ്‌റ്റേഷനുകളില്‍ നിന്ന് ഒരാളെ വനിതാ എസ്‌ഐമാരില്ലാത്ത സമീപ സ്റ്റേഷനുകളിലേക്ക് മാറ്റി ഹൗസ് ഓഫീസര്‍മാരുടെ ചുമതല നല്‍കും. വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ്‌ സ്‌റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളുടെ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നത് . കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.