• 20 Mar 2019
  • 09: 46 AM
Latest News arrow

ട്വിസ്റ്റുമായി മനോഹരന്‍ മംഗളോദയം വീണ്ടുമെത്തുന്നു; മധുരരാജയിലെ സലീംകുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

നോവലുകളില്‍ ട്വിസ്റ്റുകള്‍ കൊണ്ടുവരുന്ന എഴുത്തുകാരന്‍ മനോഹരന്‍ മംഗളോദയം ചിരിപ്പിക്കാനായി വീണ്ടുമെത്തുന്നു. മമ്മൂട്ടിയുടെ മധുരരാജയിലൂടെയാണ് സലീംകുമാറിന്റെ ഹിറ്റ് കഥാപാത്രമായ മനോഹരന്‍ മംഗളോദയം വീണ്ടും തിരിച്ചെത്തുന്നത്. ചിത്രത്തിലെ സലിംകുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നലെ പുറത്ത് വിട്ടു. 
ട്വിസ്‌റ്റോട് ട്വിസ്റ്റുമായാണ് ഇക്കുറി മനോഹരന്‍ മംഗളോദയത്തിന്റെ വരവെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. പോക്കിരി രാജ എന്ന ഹിറ്റ് ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗവുമായി എത്തുന്നത്. മമ്മൂക്കയുടെ സഹോദരനായി പോക്കിരി രാജയില്‍ പൃഥ്വിയായിരുന്നു അഭിനയിച്ചതെങ്കില്‍ മധുരരാജയില്‍ ജയ് ആണ് എത്തുന്നത്. തമിഴ് താരം ജയ് ആദ്യമായിട്ടാണ് മലയാളത്തിലേക്ക് എത്തുന്നത്. 'പുലിമുരുകന്‍' എന്ന മാസ്സ് ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുരരാജ.