• 20 Mar 2019
  • 09: 41 AM
Latest News arrow

ഈ വര്‍ഷം സാഹിത്യത്തിന് രണ്ടു നൊബേല്‍ പുരസ്‌കാരങ്ങള്‍

സ്‌റ്റോക്‌ഹോം : ഈ വര്‍ഷം സാഹിത്യത്തിന് രണ്ടു നൊബേല്‍ സമ്മാനങ്ങള്‍ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുമെന്ന് സൂചന. സ്വീഡിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗിക അപവാദത്തെ തുടര്‍ന്ന് 2018ലെ സാഹിത്യത്തിനുളള പുരസ്‌കാരം ഒഴിവാക്കിയിരുന്നു. 2018ലെയും 2019ലെയും നൊബേല്‍ പുരസ്‌കാരം ഇത്തവണ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്ത. എന്നാല്‍ നൊബേല്‍ സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാദമി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1949ന് ശേഷം ആദ്യാമായാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് വേണ്ടെന്നുവച്ചത്.