• 19 Sep 2019
  • 12: 14 AM
Latest News arrow

വാര്‍ത്താ അവലോകനങ്ങളുമായി 'അവള്‍' എത്തുന്നു... മനുഷ്യ നിര്‍മിത ബുദ്ധിയില്‍ വാര്‍ത്ത വായിക്കുന്ന ആദ്യ അവതാരക

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റിന്റെ ഭാഗമായി പ്രേക്ഷകരെ കൈയിലെടുക്കാന്‍ ന്യൂസ് റൂമുകളിലേക്ക് 'അവള്‍' എത്തുന്നു. മനുഷ്യനല്ലാത്ത നിര്‍മിത ബുദ്ധി ഉപയോഗിച്ച് വാര്‍ത്ത വായിക്കുന്ന ആദ്യത്തെ അവതാരകയെ സൃഷ്ടിച്ചാണ് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

 ചൈനയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ അവതാരകയെ അവതരിപ്പിച്ചത്.

യഥാര്‍ഥ അവതാരകരെ പോലെ തന്നെ വാര്‍ത്തകള്‍ വിശകലനം ചെയ്ത് സംസാരിക്കാനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സാഹചര്യമനുസരിച്ച് വിവരങ്ങള്‍ പറയാനുമൊക്കെ 'ഷിന്‍ ഷൗമെങ്ങെ'ന്ന അവതാരകയ്ക്ക് കഴിയും. നിലവില്‍ ചൈനീസ് ദേശീയ അസംബ്ലിയിലെ പ്രതിനിധികളുമായും രാഷ്ട്രിയക്കാരുമായും ഷിന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ മാസം പകുതിയിലോടെ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഷിന്‍ ഷൗ.  മാര്‍ച്ചില്‍ നടക്കുന്ന രണ്ടു രാഷ്ട്രീയ സെഷനുകളുടെ വാര്‍ത്ത ഷിനായിരിക്കും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുക.