• 27 May 2019
  • 12: 06 PM
Latest News arrow

പ്രധാനമന്ത്രീ... പദാന്ധത താങ്കള്‍ക്ക് പരിഹസിക്കാനുള്ള ഒരു അവസ്ഥയല്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന പദാന്ധത (ഡിസ്ലെക്‌സിയ) ഉള്ളവരെ അപമാനിച്ചുവെന്ന് ആരോപണം. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രി സന്ദര്‍ഭോചിതമല്ലാത്ത പ്രസ്താവന നടത്തിയത്. 

ഡെറാഡൂണില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി ഡിസ്ലെക്‌സിയ നേരിടുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള തന്റെ പ്രൊജക്ടിനെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കുകയായിരുന്നു. ഇതിനോട് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഒരു ചോദ്യം പ്രധാനമന്ത്രി ഉന്നയിച്ചു. '40-50 ഉം വയസ്സുള്ള കുട്ടികള്‍ക്കും ഈ പ്രൊജക്ട് കൊണ്ട് ഗുണമുണ്ടാകുമോയെന്നായിരുന്നു' പ്രധാനമന്ത്രിയുടെ ചോദ്യം. രാഹുല്‍ ഗാന്ധിയെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയ സദസ് പൊട്ടിച്ചിരിച്ചു. 

എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. നാഡീസംബന്ധമായ പ്രശ്‌നങ്ങളാല്‍ വരുന്ന അവസ്ഥയാണ് പദാന്ധത. മുന്‍ കാലങ്ങളില്‍ ഇതൊരു പഠനവൈകല്യമായി കണ്ടിരുന്നെങ്കിലും ഇപ്പോള്‍ ഈ അവസ്ഥയെ പഠനപരമായ വ്യത്യസ്തതയായാണ് ലോകം പരിഗണിക്കുന്നത്.

പദാന്ധത നേരിടുന്ന വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിപ്പോയി മോദിയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ വൈഖരി ആര്യാട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. 

I'm a dyslexic person. വായിക്കുമ്പോൾ അക്ഷരങ്ങൾ, അക്കങ്ങൾ ഒക്കെയും തിരിഞ്ഞു പോവുക, എഴുതുമ്പോൾ അക്ഷരങ്ങൾ, ചിലപ്പോൾ വാക്കുകൾ തന്നെ മിസ് ആവുക എന്നതൊക്കെ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദുരിതമയമാക്കിയ സ്കൂൾ കാലം മുഴുവനും കഴിഞ്ഞാണ് താരേ സമീൻ പർ കാണാൻ അവസരം കിട്ടിയത്. സിനിമയിലെ ഇഷാന്റെ ബോർഡിംഗ് ജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞതിലും അപ്പുറം എന്നെ സ്പർശിച്ചത് ഡിസ്ലെക്സിയ എന്ന അവസ്ഥയെപ്പറ്റിയുള്ള വിശദീകരണമായിരുന്നു. എത്രയോ കാലം ഞാൻ അനുഭവിച്ച ദുരിതത്തിന്, സഹിച്ച അപമാനങ്ങൾക്ക്, കൊണ്ട തല്ലുകൾക്ക് ഒക്കെയും ഒരു explanation! Finally!

ഡിസ്ലെക്സിയ പ്രോജക്റ്റ് വിഷയമായി തിരഞ്ഞെടുത്ത കൂട്ടുകാരിക്ക് സബ്ജക്റ്റ് ആയത് അതുകൊണ്ട് തന്നെ ഒരു മടിയും കൂടാതെയായിരുന്നു. I try to be vocal about this issue. കാരണം അതുകൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾ അത്രയേറെയാണ്. ക്ലാസുകൾ മനസിലാകാതെ, പരീക്ഷകളിൽ അറിയുന്നത് പോലും എഴുതാൻ പറ്റാതെ, ആശയക്കുഴപ്പത്തിലായി, എല്ലായിടത്തും മണ്ടനെന്നോ മടിയനെന്നോ മടിച്ചിയെന്നോ ഒക്കെ ലേബൽ ചെയ്യപ്പെട്ട് അപമാനിതരായി, തല്ല് കൊണ്ട്, അതിലുമേറെ മാനസികമായി തളർന്ന് വളരുന്ന കുഞ്ഞുങ്ങൾ..

ഡിസ്ലെക്സിയ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയില്ല. കൃത്യമായ ഡയഗ്നോസിസോ പ്രത്യേക പരിശീലനമോ ഇല്ലാതെ എന്റെ formative years കഴിഞ്ഞു പോയത് കൊണ്ട് ഇനി എന്ത് ചെയ്യാൻ പറ്റുമെന്നും അറിയില്ല. ആകെ ചെയ്യാനുള്ളത് എക്സ്ട്രാ എഫർട്ട് എടുക്കലാണ്. I have to put double the effort other people take in writing and reading because it is that hard for me. And I want to be a writer, in spite of that.

എഴുത്തും വായനയും മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഡിസ്ലെക്സിയ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. Direction sense ഇല്ലായ്മ അതിൽ പ്രധാനപ്പെട്ട ഒന്നാണ്. എത്രവട്ടം ചിരപരിചിതമായ സ്ഥലങ്ങളിൽ പോലുമെനിക്ക് വഴി തെറ്റിയിട്ടുണ്ടെന്നോ! മാപ്പ് നോക്കി ഒരു സ്ഥലത്ത് പോകാൻ എന്നെക്കൊണ്ട് പറ്റില്ല. സ്പീഡും ഡിസ്റ്റൻസും കാൽക്കുലേറ്റ് ചെയ്യാൻ അങ്ങേയറ്റം ബുദ്ധിമുട്ടാണ്. അതുകൊണ്ട് റോഡ് ക്രോസ് ചെയ്യാൻ പോലും പറ്റാതെ നിന്ന് കരഞ്ഞിട്ടുണ്ട്. ഒരിക്കലും എന്റെ നേരേ എറിയുന്ന ഒരു സാധനവും എനിക്ക് പിടിക്കാൻ പറ്റാറില്ല. I duck instead :-/ Hand eye coordination മറ്റൊരു പ്രശ്നം. നിസാരമായി ചായപ്പൊടി എടുത്ത് സ്പൂൺ തിരികെ ഡപ്പിയിലിടാൻ പറ്റാതെ മിനിറ്റുകളോളം ശ്രമിച്ചിട്ട് പറ്റാതെ ഫ്രസ്ട്രേഷനിൽ അതെടുത്ത് എറിഞ്ഞിട്ടുണ്ട്. സ്റ്റെപ്പുകളിൽ തലയടിച്ച് വീണ് മതിയായതോടെ സ്റ്റെപ്പുകൾ പേടിസ്വപ്നമാണ്... അങ്ങനെയങ്ങനെ ഒരു ജീവിതം..

I wish I got the help I needed as a kid. I wish life was a bit more easy.. There is nothing funny about dyslexia.

There is no way to sugarcoat this. That mere moronic comment made by our PM prove how hard we failed as a nation. We elected a bully as our leader. Great!