തരംഗമായി സാംസങ് ഗ്യാലക്സി എം30

ടെക്ക് ലോകത്തേക്കൊരു പുതിയ അതിഥി കൂടി. ബാക്കില്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റവുമായി വിപണി കീഴടക്കാന്‍ എത്തിയിരിക്കുകയാണ് സാംസങ് ഗ്യാലക്സി എം30.
സാംസങ്ങിന്റെ എട്ടു കോറുള്ള എക്സിനോസ് 7904( 1.8GHz) പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6.4 ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി U ഡിസ്പ്ലേയാണുള്ളത്. ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനുള്ള സ്ക്രീനിന്റെ മുകളില്‍ സെല്‍ഫി ക്യാമറയ്ക്കായി U ആകൃതിയിലുള്ള നോച്ചുമുണ്ട്. താരതമ്യേന മികച്ച സ്ക്രീനാണിത്.
സാംസങ് ഗ്യാലക്സി എം30ക്ക് 4 ജിബി റാം, 64 ജിബി സംഭരണശേഷി, 6ജിബി റാം, 128 ജിബി സംഭരണശേഷി എന്നിങ്ങനെ രണ്ടു മോഡലുകളാണുള്ളത്. ഇവയുടെ വില യഥാക്രമം 14,990 രൂപ, 17,990 രൂപയാണ്. 512 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി വര്‍ധിപ്പിക്കാം. തുടക്കത്തില്‍ ഈ മോഡലുകള്‍ ആമസോണിലും സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും മാത്രമെ ലഭിക്കൂ.