പുതിയ ഫോണ്ട് 'ഗായത്രി'

തിരുവനന്തപുരം: ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം. ലോക മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് പുറത്തിറക്കി. 'ഗായത്രി'യെന്നാണ് ഫോണ്ടിന് നാമകരണം ചെയ്തിട്ടുള്ളത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെ നിർമിച്ച ഈ ഫോണ്ട് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ വി.ആർ പ്രബോധചന്ദ്രൻ നായർ പ്രകാശനം നിർവഹിച്ചു. ഡോ. എ.പി കുട്ടികൃഷ്ണൻ സ്വീകരിച്ചു.
തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി രൂപകൽപന ചെയ്തതാണ് 'ഗായത്രി'. കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിപിസഞ്ചയമാണ് 'ഗായത്രി'ക്കുള്ളത്. ഇതിന് മുന്‍പ് 12-ഓളം വിവിധ ഫോണ്ടുകള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്.
ഗായത്രി ഫോണ്ടിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ബിനോയ് ഡൊമിനിക് . ഓപ്പണ്‍ടൈപ്പ് എഞ്ചിനീയര്‍ കാവ്യ മനോഹര്‍ . ഫോണ്ട് രൂപകല്‍പ്പന ഏകോപിപ്പിച്ചത് സന്തോഷ് തോട്ടിങ്ങൽ.