കൊച്ചി ടൈംസ് 'മോസ്റ്റ് ഡിസയറബിള്‍ വുമണ്‍' ഐശ്വര്യലക്ഷ്മി; തൊട്ടു പിന്നില്‍ പാര്‍വ്വതിയും നസ്രിയയും

കൊച്ചി ടൈംസ് ഈ വര്‍ഷത്തെ മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് പട്ടിക പ്രസിദ്ധീകരിച്ചു. ഐശ്വര്യലക്ഷ്മിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ തുടര്‍ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത 'മായാനദി'യിലെ വേഷമാണ് ഐശ്വര്യയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പമെത്തിയ 'വരത്തനി'ലെ ഐശ്വര്യയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം ‘ വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതു മികച്ച വിജയമാണ് നേടിയത്.
പാര്‍വതിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. നസ്രിയ മൂന്നാമതും മേഘ്ന ഷാജന് നാലാം സ്ഥാനത്തും എത്തി. മംമ്ത മോഹന്‍ദാസാണ് അഞ്ചാം സ്ഥാനത്ത്. അനു സിത്താര, സംയുക്ത മേനോന്, ഇഷ തര്‍വാര്‍, പ്രിയ വാര്യര്‍, പേളി മാണി എന്നിവരും ആദ്യ പത്തില്‍ ഇടം നേടി. മഡോണ, മിയ ജോര്‍ജ്ജ്, പ്രിയ ആനന്ദ്, അപര്‍ണ്ണ ബാലമുരളി, നിഖില വിമല്‍, നമിത പ്രമോദ്, മാളവിക, വര്‍ഷ, പ്രയാഗ, റബേക്ക, സൗഭാഗ്യ, അഹാന, ഷംന കാസിം, അഞ്ജലി അമീര്‍ എന്നിവരാണ് ബാക്കിയുള്ള 15 സ്ഥാനങ്ങളില്‍.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ