• 03 Feb 2023
  • 09: 59 PM
Latest News arrow

എല്ലാവരുടെയും ശ്രദ്ധയ്ക്ക്.... വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു

വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരികയാണ്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുളളവരില്‍ ഏറ്റവും അവസാനം ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാവുക. ഇതില്‍ പുതിയ പുതിയ അല്‍ഗോരിതം കൊണ്ടുവരികയാണ് അധികൃതര്‍.സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ വാട്‌സാപ്പ് ലക്ഷ്യമിടുന്നത്. 

ഇന്ത്യ,ബ്രസീല്‍,സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തിരഞ്ഞെടുത്തിട്ടുളളത്. വാര്‍ത്തകള്‍, വിവരങ്ങള്‍ പോലുളള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്‌സ് ആപ്പിന് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും.  നിലവില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുളള ആപ്പുകളില്‍ ഇതിനുളള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ആരൊക്കെ എത്ര തവണ കണ്ടു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. എന്നാല്‍ വാട്‌സാപ്പില്‍ അതിന് സാധിക്കില്ല. 

പുത്തന്‍ അല്‍ഗോരിതം ഉപയോഗിച്ചുളള പരീക്ഷണം വിജയിച്ചാല്‍ വാട്‌സാപ്പിലും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രം ആപ്പുകളിലെ അല്‍ഗോരിതം പോലെ വാട്‌സാപ്പ്  അല്‍ഗോരിതം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കില്ലെന്നാണ് വ്യക്തമാകുന്നത്.