സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാൻ 'സ്മാര്‍ട്ട് ഷൂ'

'സ്മാര്‍ട്ട് ഷൂ' ധരിച്ച് സ്മാര്‍ട്ടായി ധൈര്യത്തോടെ എവിടെ വേണമെങ്കിലും പോകൂ എന്നാണ് സ്ത്രീകളോട് മൂന്ന് ഗവേഷക വിദ്യാർത്ഥികൾ പറയുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമമാണ് വിഷ്ണു സുരേഷ്, പൂജ കുബ്‌സദ്, രാജേന്ദ്ര ബാബു എന്നിവര്‍ നടത്തിയിരിക്കുന്നത്. ഇന്ന് സമൂഹത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വെല്ലുവിളിയായ സാഹചര്യത്തില്‍ ഇവർ വികസിപ്പിച്ചെടുത്ത 'സ്മാര്‍ട്ട് ഷൂ' ശ്രദ്ധേയമാവുകയാണ്.
ഈ ഷൂവില്‍ മൈക്രോ കണ്‍ട്രോളറും സെന്‍സറുമുണ്ട്. ഇതിനായി മൊബൈല്‍ ആപ്പും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഫോണിലെ ബ്ലൂടൂത്ത് ഓപ്പണ്‍ ചെയ്തിടുക. അപകട സാഹചര്യമുണ്ടാവുമ്പോള്‍ കാലില്‍ നിന്ന് ഷൂ ഊരിയാല്‍ മതിയാവും. മൊബൈലില്‍ സേവ് ചെയ്തിരിക്കുന്ന മൂന്ന് നമ്പറുകളിലേക്ക് ഉടന്‍ സന്ദേശമെത്തും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പൊലീസിന്റെയോ നമ്പറുകള്‍ സേവ് ചെയ്ത് മുൻകരുതൽ എടുക്കാമെന്നും ഇവര്‍ പറയുന്നു. ജിപിഎസ് സംവിധാനം വഴി വ്യക്തിയുളള സ്ഥലം ഉള്‍പ്പെടെയുളള സന്ദേശം സേവ് ചെയ്ത നമ്പറുകളിൽ ലഭിക്കും. അഞ്ചുമിനുട്ടിനകം മൂന്നുതവണ ഈ സന്ദേശം ബന്ധപ്പെട്ട നമ്പറുകളില്‍ ലഭിക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ