വനിതാരത്നങ്ങളുടെ 'ഗ്രാമി-2019'

ഈ വര്‍ഷത്തെ പ്രധാനപ്പെട്ട 'ഗ്രാമി' അവാര്‍ഡുകളെല്ലാം സ്ത്രീകൾക്ക്. അമേരിക്കയിലെ റെക്കോഡിങ് അക്കാദമി സംഗീതലോകത്തെ നേട്ടങ്ങൾക്ക് നൽകുന്ന അവാർഡാണിത്. 61-മത് 'ഗ്രാമി' അവാർഡുകളാണ് പ്രഖ്യാപിച്ചത്.
കേയ്സി മസ്‌ഗ്രേവ്‌സിന്‍റെ 'ഗോള്‍ഡന്‍ അവർ' ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി. അവരുടെ തന്നെ 'ബട്ടര്‍ഫ്‌ളൈസി'നാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലഭിച്ചത്. കൂടാതെ ബെസ്റ്റ് കണ്‍ട്രി സോങ്, ബെസ്റ്റ് കണ്‍ട്രി ആല്‍ബം എന്നിവയും കേയ്സി നേടി. 2019-ല്‍ ഏറ്റവുമധികം ഗ്രാമി നേടിയത് കേയ്സിയും ചെല്‍ഡിഷ് ഗാംബിനോയുമാണ്.
ലേഡി ഗാഗയ്ക്കാണ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലഭിച്ചത്. 'എ സ്റ്റാര്‍ ഈസ് ബോണി'ലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തില്‍ ലേഡി ഗാഗയ്ക്കും ബ്രാഡ്ലി കൂപ്പറിനും പുരസ്‌കാരം നേടിക്കൊടുത്തു. ബെസ്റ്റ് സോങ് റിട്ടണ്‍ ഫോര്‍ വിഷ്വല്‍ മീഡിയ എന്ന വിഭാഗത്തിലും ഗാഗ പുരസ്‌കാരം നേടി.
ദുവാ ലിപയ്ക്കാണ് പുതുമുഖ ഗായികക്കുളള പുരസ്‌കാരവും ബെസ്റ്റ് ഡാന്‍സ് റെക്കോഡിങ്ങിനുള്ള പുരസ്‌കാരവും ലഭിച്ചത്.
ബെസ്റ്റ് റാപ് ആല്‍ബത്തിനുള്ള പുരസ്കാരം കാര്‍ഡി ബി നേടി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ