സ്മാര്‍ട്ട് ഫോണുകളില്‍ ഇനി മുതല്‍ ആര്‍ത്തവ ഇമോജിയും

ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് സമൂഹത്തിലേക്ക് എത്തിക്കാനായി സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും. ഒരു രക്തതുള്ളിയുടെ ചിത്രത്തിലൂടെയാണ് ഇമോജിയിലൂടെ ആര്‍ത്തവത്തെ സൂചിപ്പിക്കുന്നത്. സാനിറ്ററി നാപ്കിന് പരസ്യത്തില്‍ കാണുന്ന പശ്ചാത്തലത്തില്‍ത്തന്നെയാണ് ഇമോജിയുടെയും രൂപകല്‍പ്പന. മാര്‍ച്ചോടെയാണ് ആര്‍ത്തവ ഇമോജി സ്മാര്‍ട്ട് ഫോണുകളില്‍ എത്തുക. ഇതോടൊപ്പം ഇരുന്നൂറിലധികം പുതിയ ഇമോജികളും ഇടംപിടിക്കും.
യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്ഫോണുകളില്‍ വരുന്നത്. അംഗവൈകല്യം സംഭവിച്ചവര്‍ക്കുള്ള ഇമോജികള്‍, പത്തോളം പുതിയ കാറുകള്‍ തുടങ്ങിയവയെല്ലാം ഇക്കുറി ഇടംപിടിക്കും.
RECOMMENDED FOR YOU
Editors Choice