• 22 Sep 2023
  • 04: 10 AM
Latest News arrow

ഇത് കാന്‍സറിനെ അതിജീവിച്ചവരുടെ ഫാഷന്‍ ഷോ

കാന്‍സര്‍ ബാധിച്ച് തളര്‍ന്നുപോയവര്‍ക്കും മുറിയില്‍ അടച്ചിരുന്നവര്‍ക്കും പ്രചോദനമേകാന്‍ സാരിയുടുത്തും ചുരിദാറിട്ടും കാന്‍സറിനെ അതിജീവിച്ച ഒരുകൂട്ടം യുവതികള്‍ റാമ്പില്‍ ചുവടുവെച്ചു. കൊച്ചി സെന്റ് തെരേസാസ് കോളേജില്‍ 'കാന്‍ സര്‍വ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇങ്ങനെ ഒരു ഫാഷന്‍ഷോ നടന്നത്. സുജാ നായര്‍, ഷേര്‍ലി സന്തോഷ്, അംബിക, കലാ ജോയ്‌മോന്‍, റോസ്‌മേരി, ബിന്ദു പ്രീതി എന്നിവരായിരുന്നു രോഗത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ റാമ്പില്‍ ചുവടുവെച്ചത്.  ഇതില്‍ ഷേര്‍ലി സന്തോഷിന്റെ കീമോതെറാപ്പി കഴിഞ്ഞ് ആറുമാസമെ ആയിട്ടുളളു.

രോഗികളോട് സഹതാപമല്ല അവര്‍ക്കൊപ്പം നിന്ന് പിന്തുണക്കുകയാണ് വേണ്ടതെന്ന് ഇവര്‍ പറയുന്നു. കീമോ തെറാപ്പി മൂലം നഷ്ടപ്പെട്ട മുടിയും ചര്‍മസൗന്ദര്യവും വളരെ പെട്ടെന്ന് തന്നെ വീണ്ടെടുക്കാന്‍ കഴിയും. ഒളിച്ചുവെയ്‌ക്കേണ്ട രോഗമല്ല കാന്‍സര്‍. രോഗം വന്ന് വീടിനുള്ളില്‍ അടച്ചിരിക്കുകയും ചെയ്യരുത്.രോഗത്തെ അതിജീവിച്ചവര്‍ രോഗബാധിതര്‍ക്ക് പ്രചോദനമാകണമെന്നും ഇവര്‍ പറയുന്നു.