അന്ന് കൊലപാതകി; ഇന്ന് സൗന്ദര്യറാണി

റിയോഡിജനീറോ: കാമുകനെ കൊന്ന കേസില്‍ ജയിലിലായ യുവതിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാംസ്ഥാനം. ബ്രസീലിലെ റിയോഡിജനീറയിലെ വനിതാ ജയിലിലെ അന്തേവാസി വെറോണിക്ക വെറോണാണ് ഈ സുന്ദരി. സംശയമേ വേണ്ട ജയിലിനുളളിലായിരുന്നു മത്സരം. പലപ്രായത്തിലുളള നിരവധി സുന്ദരിമാരെ നിലംപരിശാക്കിയാണ് വെറോണിക്ക കിരീടം ചൂടിയത്. കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പതിമൂന്ന് വര്‍ഷം മുമ്പാണ് വെറോണിക്ക ജയിലിലായത്.
പതിനഞ്ച് വര്‍ഷത്തെ തടവ് ലഭിച്ച ഇവര്‍ രണ്ടുവര്‍ഷം കൂടി കഴിയുമ്പോള്‍ ജയില്‍ മോചിതയാകും. പുറത്തിറങ്ങറിയശേഷം മോഡലിംഗ് രംഗത്ത് നില്‍ക്കാനാണ് താത്പര്യം. പക്ഷേ അവസരങ്ങള്‍ വേണ്ടത്ര ലഭിക്കുമോ എന്ന് സംശയമുണ്ട്. കുറ്റവാളികള്‍ക്ക് മാനസാന്തരം ഉണ്ടാക്കാനായി ഇവിടെ വര്‍ഷാവര്‍ഷം സൗന്ദര്യമത്സരം നടത്തുന്നുണ്ട്. കിരീടം ചൂടിയവര്ക്കും രണ്ടുംമൂന്നും സ്ഥാനത്തെത്തിയവര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും. എന്നാല്‍ സമ്മാനം പ്രതീക്ഷിച്ചല്ല കൂടുതല്‍ പേരും മത്സരിക്കുന്നതെന്നാണ് യാഥാര്‍ത്ഥ്യം. മത്സരം നടക്കുന്ന ദിവസം മത്സരാര്‍ത്ഥികള്‍ക്ക് അടുത്ത ബന്ധുക്കളുമായി കൂടുതല്‍ ഇടപഴകാനാവും. ഇതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. മത്സരത്തിനുവേണ്ടി പരിശീലനവും മേക്കപ്പുമെല്ലാം ജയില്‍ അധികൃതര്‍ തന്നെ ഏര്‍പ്പെടുത്തും. പുറമെ നിന്നുളള പ്രമുഖ വ്യക്തികളാണ് വിജയികളെ നിശ്ചയിക്കുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍