• 19 Sep 2019
  • 12: 18 AM
Latest News arrow

ഇനി നമ്മള്‍ വാട്‌സാപ്പിനോടും വിട പറയും

ഇനി നമ്മള്‍ വാട്‌സാപ്പിനോടും വിട പറയും. നമ്മുടെ പേഴ്‌സണല്‍ വിവരങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ലെന്ന വാട്‌സാപ്പിന്റെ വാക്ക് തെറ്റുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രവുമല്ല കോടാനുകോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ വാട്‌സാപ്പിന് ഭീഷണിയുമുണ്ട്. ലോകത്തിലെ ഈ നമ്പര്‍ വണ്‍ മെസേജിങ് ആപ്ലിക്കേഷനെ ഫേസ്ബുക്ക് മെസഞ്ചറുമായി ബന്ധിപ്പിക്കാന്‍ പോകുന്നു. അതീവ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാവുന്ന പദ്ധതിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രഹസ്യമായി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് .

അതായത് സക്കര്‍ബര്‍ഗിന്റെ പദ്ധതി നടപ്പിലായാല്‍ സുരക്ഷിതമെന്ന് വിശ്വസിച്ചിരുന്ന വാട്‌സാപ്പിനോട് എന്നന്നേക്കുമായി വിട പറയാം. വാട്‌സ് ആപ്പില്‍ നിന്ന് മെസഞ്ചറിലേക്കും മെസഞ്ചറില്‍ നിന്ന് വാട്‌സാപ്പിലേക്കും കൂടാതെ ഇന്‍സ്റ്റഗ്രാമിലേക്കും മെസേജുകള്‍ കൈമാറാന്‍ സാധിക്കുന്നതോടെ ഡേറ്റാ ചോര്‍ച്ചാ വ്യാപകമാകുമെന്ന് ചുരുക്കം. ഫേസ്ബുക്കിന്റെ പ്രതിസന്ധികളെ നേരിടാന്‍ ലക്ഷ്യമിട്ടുളള കളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സജീവമായ വാട്‌സാപ്പിനെ ഉപയോഗിച്ച് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയ്ക്ക് എന്തും സംഭവിക്കാമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. നിലവില്‍ സക്കര്‍ബര്‍ഗിന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്നവരെല്ലാം കമ്പനിക്ക് പുറത്താണ്. ഇനിയുളള തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സക്കര്‍ബര്‍ഗിന് എളുപ്പവുമാണ്. മൂന്ന്‌ മെസേജിങ് സര്‍വ്വീസുകളും ബന്ധിപ്പിച്ചാല്‍ വിലയേറിയ വന്‍ ഡേറ്റാ ബേസ് ലഭിക്കും. 

ഈ വര്‍ഷം അവസാനത്തോടെ സക്കര്‍ബര്‍ഗിന്റെ രഹസ്യ പദ്ധതി നടപ്പിലാക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം വാട്‌സാപ്പിന്റെ സുരക്ഷ മറ്റു രണ്ട് മെസേജിങ് സംവിധാനത്തിലും കൊണ്ടുവരുമെന്നാണ് ഫേസ്ബുക്കിന്റെ വാദം. ഫേസ്ബുക്ക് വിടുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് സക്കര്‍ബര്‍ഗ് വാട്‌സാപ്പിന്റെ സഹായം തേടിയിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്.