ജീവനക്കാരിക്ക് ഞായറാഴ്ചകളില്‍ അവധി നല്‍കിയില്ല ; യുവതിക്ക് നഷ്ടപരിഹാരമായി ഹോട്ടലുടമ നല്‍കിയത് 150 കോടി രൂപ

വാഷിങ്ടണ്‍ : ഞായറാഴ്ച്ചകളില്‍ അവധി നല്‍കാതെ പണിയെടുപ്പിച്ചതിന് ജീവനക്കാരിക്ക് ആഡംബരഹോട്ടല്‍ 2.15 കോടിഡോളര്‍ (ഏകദേശം 150 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. മതപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഡംബര ഹോട്ടല്‍ കോണ്റാഡിലെ ജീവനക്കാരിയായിരുന്ന മേരി ജീന്‍ പിയറി (60) നല്കിയ പരാതിയിലാണ് മയാമി കോടതിയുടെ വിധി.
10 വര്‍ഷത്തോളം ഹോട്ടലിലെ അടുക്കളയില്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്ന തൊഴിലാളിയായിരുന്നു മേരി. 2006ലാണ് ഇവര്‍ ജോലിയില്‍ ചേര്‍ന്നത്. സുവിശേഷ പ്രാസംഗികയാണെന്നും ഞായറാഴ്ചകളില്‍ അവധി വേണമെന്നും ജോലിയില്‍ പ്രവേശിക്കുേേമ്പാള് മേരി ഹോട്ടലധികൃതരെ അറിയിച്ചിരുന്നു. പാവങ്ങളെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സോള്‍ജ്യേഴ്സ് ഓഫ് ക്രൈസ്റ്റ് ചര്‍ച്ചിലെ അംഗമായിരുന്നു ഹെയ്തിയില്‍ നിന്നുളള കുടിയേറ്റക്കാരിയായ മേരി. ആദ്യത്തെ വര്‍ഷങ്ങളില്‍ ഞായറാഴ്ചകളില്‍ അവധിയെടുക്കാന്‍ മേരിയെ അനുവദിച്ചിരുന്നു. 2015 മുതല്‍ അവധി നല്കാന് മേലുദ്യോഗസ്ഥര്‍ വിസമ്മതിച്ചു. മറ്റുജീവനക്കാരുമായി സഹകരിച്ച് ജോലിസമയം പരസ്പരം വെച്ചുമാറി കുറച്ചുകാലം മുന്നോട്ടുപോയെങ്കിലും 2016 മാര്‍ച്ചില്‍ കമ്പനി മേരിയെ പിരിച്ചുവിട്ടു. അപമര്യാദയായി പെരുമാറി. അകാരണമായി നടപടിയെടുത്തു, ജോലിയില്‍ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളാരോപിച്ചായിരുന്നു നടപടി.ഇതിനെതിരെ ഹോട്ടല്‍ ഉടമസ്ഥരായ പാര്‍ക്ക് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് ഓഫ് ടൈസന്സിനെ പ്രതിചേര്‍ത്ത് മേരി കോടതിയെ സമീപിച്ചു. നിറം,വംശം,മതം,ദേശീയത,ലിംഗം എന്നിവയുടെ അടിസ്ഥാനങ്ങളില്‍ തൊഴിലിടങ്ങളിലെ വിവേചനം തടയുന്ന 1964ലെ സിവില്‍ അവകാശ നിയമം ഹോട്ടല്‍ ലംഘിച്ചെന്നായിരുന്നു മേരിയുടെ പരാതി.
പരാതിയില്‍ കഴമ്പുണ്ടെന്ന് സ്ഥിരീകരിച്ച കോടതി തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. 36000 ഡോളര്‍ വേതനത്തിന്റെയും മറ്റാനൂകുല്യങ്ങളുടെയും ഇനത്തിലും അഞ്ചു ലക്ഷം ഡോളര്‍ മേരി നേരിട്ട മാനസിക വൈഷമ്യത്തിനും ബാക്കിതുക നഷ്ടരിഹാരമെന്ന നിലയ്ക്കും നല്‍കണമെന്നാണ് വിധി.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം