• 02 Mar 2021
  • 12: 52 AM
Latest News arrow

റിപ്പബ്ലിക് ദിന പരേഡില്‍ അഭിമാനമായി മലയാളി വനിത

70-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങുമ്പോള്‍ കേരളത്തിന് അഭിമാനമായി മലയാളി വനിതയും. റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേന സംഘത്തെ നയിക്കുന്നത് കൊല്ലം പുനല്ലൂര്‍ സ്വദേശിയായ രാഗിരാമചന്ദ്രനാണ്. പരേഡ് നയിക്കുന്ന നാല് പേരില്‍ ഒരാളാണ് രാഗി. 
രാഗിയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തേത്. നാല് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 148 പേരാണ് വ്യോമസേനയില്‍ നിന്ന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. 
വ്യോമസേനയില്‍ ചേരാനുള്ള തന്റെ ആഗ്രഹത്തിന് പ്രചോദനമായി കൂടെനിന്നത് അമ്മയാണെന്ന് രാഗി പ്രതികരിച്ചു. ചെറുപ്പം മുതലേ എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയായിരുന്നു അമ്മ ഞങ്ങളെ വളര്‍ത്തിയത്. ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. തന്റെ സഹോദരിയും കരസേന ഉദ്യോഗസ്ഥയാണ്. 2016ലാണ് പരിശീലനം പൂര്‍ത്തിയാക്കി വ്യോമസേനയില്‍ ചേര്‍ന്നതെന്നും രാഗി വ്യക്തമാക്കി. 
രാഗിയുടെ അമ്മ ലെഫ്. കേണല്‍ കുമാരി മിലിട്ടറി നഴ്‌സിങ് സര്‍വ്വീസില്‍ ഉദ്യോഗസ്ഥയായിരുന്നു.