• 22 Mar 2019
  • 02: 47 AM
Latest News arrow

ഇടുക്കിയില്‍ നിന്നുളള ഏഴ് കുട്ടികള്‍ ഇനി ട്വന്റി 20 വനിതാ ക്രിക്കറ്റ് ടീമില്‍

തൊടുപുഴ : കൊച്ചിയില്‍ ഈ വരുന്ന 14ന് ആരംഭിക്കുന്ന ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീമിന് കരുത്ത് പകരാന്‍ ഇടുക്കിയില്‍ നിന്ന് ഏഴുപേര്‍. പതിനാറംഗ ടീമില്‍ ജില്ലയില്‍ നിന്ന് ജിലു ജോര്‍ജ്, അനീന മാത്യു, അലീന സുരേന്ദ്രന്‍, അശ്വതി ബാബു, മാളവികാ സാബു സഹോദരിമാരായ ജിപ്‌സ വി ജോസഫ്, ജിസ്‌ന വി ജോസഫ് എന്നിവരാണ് കേരളത്തിനുവേണ്ടി കളത്തിലിറങ്ങുന്നത്. 

ജില്ലയില്‍ നിന്ന് ഇത്രയുമധികം താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുന്നതും ഇതാദ്യമായാണ്. തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയം ഭാഗ്യഗ്രൗണ്ടായി കരുതുന്ന കേരള ക്രിക്കറ്റ് അംഗങ്ങള്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇവിടെ പരിശീലനം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ജില്ലയില്‍ നിന്ന് ഇത്രയധികം വനിതാ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്. മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ സുമന്‍ ശര്‍മയുടെ പരിശീലനത്തിലൂടെയാണ് ടീം മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്. മേഘാലയയുമായിട്ടുളള ആദ്യ മത്സരത്തില്‍ മിക്കവര്‍ക്കും അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സുമന്‍ ശര്‍മ പറഞ്ഞു.