• 17 Jan 2019
  • 09: 54 PM
Latest News arrow

യുഎഇയിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിൽ അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.51 നായിരുന്നു ആളുകളെ പരിഭ്രാന്തരാക്കിയ ഭൂചലനം. ഒമാന്റെ വടക്കു പടിഞ്ഞാറ് ഡിബ്ബ എന്ന സ്ഥലമാണ്  പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻറർ ഓഫ് മീറ്റിയറോളജി അറിയിച്ചു. റാസ് അൽ ഖൈമയിലെ  അൽ റാംസ്‌, ജുൽഫർ മേഖലകളിലുള്ളവർ തങ്ങൾക്കു ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.