• 17 Jan 2019
  • 09: 58 PM
Latest News arrow

അസ്താനക്കെതിരെ കേസന്വേഷണം തുടരാം ; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി :  സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ആറ് കൈക്കൂലി കേസുകളിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താനയും കേസിലെ മറ്റൊരു പ്രതി ഡി.സി.പി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. അസ്താനക്കെതിരായ കേസുകള്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ തനിക്കെതിരെ പ്രതികാര നടപടിയെന്നോണം രജിസ്റ്റര്‍ ചെയ്തതാണീ കേസെന്നായിരുന്നു അസ്താനയുടെ വാദം. എന്നാല്‍, അഴിമതി നിരോധന നിയമത്തിന്റെ ഭാഗമായി സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്‌.  കൈക്കൂലി കേസില്‍ രാകേഷ് അസ്താനക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ മുന്‍പ് വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.