• 17 Jan 2019
  • 09: 49 PM
Latest News arrow

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനായി ഇന്ത്യയുടെ ഗഗന്‍യാന്‍ 2021-ല്‍; തലപ്പത്ത് മലയാളി

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. ഇതോടെ സ്വന്തമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ സാധിക്കുന്ന നാലാമത്തെ ലോക രാജ്യമായി ഇന്ത്യ മാറുമെന്നും ശിവന്‍ വ്യക്തമാക്കി. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല.

 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് ഇറക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.മനുഷ്യരില്ലാതെ 2020  ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കും. ദൗത്യങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നല്‍കും. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക.