• 20 Mar 2019
  • 09: 44 AM
Latest News arrow

"ഒറ്റയ്ക്ക് നിന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല; കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജനപിന്തുണ വീണ്ടെടുക്കണം": എ.കെ ആന്റണി

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്നാല്‍ കോണ്‍ഗ്രസിന് ജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എകെ ആന്റണി. യോജിക്കാവുന്ന എല്ലാവരെയും ഒരുമിപ്പിച്ച് ഭരണം നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 

ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വര്‍ഷമാണ്. കൈപ്പിഴ പറ്റിയാല്‍ തകരുക ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാകണം. ഫെബ്രുവരി അവസാനത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്നു സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ആന്റണി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകം കോണ്‍ഗ്രസ് തന്നെയാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസുകാര്‍ കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജാതിമത ശക്തികളെ ഒപ്പം നിര്‍ത്തി ബിജെപി ഭരണം പിടിച്ചെടുത്തു. മോദിയുടെ ഭരണം ആര്‍എസ്എസ് ഭരണം തന്നെയാണെന്നും ആന്റണി ആരോപിച്ചു.