• 19 Jun 2019
  • 05: 51 PM
Latest News arrow

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹാര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനെമെതിരെ നടപടിയുമായി ബിസിസിഐ

മുംബൈ: സ്വകാര്യ ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ നടപടിക്ക് ശുപാര്‍ശ. കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും വിലക്ക് കല്‍പ്പിക്കണമെന്നാണ് ബി.സി.സി.ഐ ഇടക്കാല സമിതി ചെയര്‍മാന്‍ ശുപാര്‍ശ ചെയ്തത്.
നേരത്തെ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് താല്‍കാലിക ചെയര്‍മാന്റെ ശുപാര്‍ശ. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ഹാര്‍ദിക് പാണ്ഡ്യ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. 
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരണ്‍' എന്ന ഷോയിലാണ് കഴിഞ്ഞ ദിവസം പാണ്ഡ്യയും ലോകേഷും അതിഥികളായെത്തിയത്. സ്ത്രീകളെക്കുറിച്ചുള്ള കരണിന്റെ ചോദ്യങ്ങള്‍ക്ക് അശ്‌ളീലം കലര്‍ന്ന മറുപടികളാണ് പാണ്ഡ്യ നല്‍കിയിരുന്നത്.