• 22 Mar 2019
  • 02: 41 AM
Latest News arrow

മാസ് ആക്ഷന്‍ പ്രകടനവുമായി നിവിന്‍ പോളി; 'മിഖായേല്‍' ടീസര്‍ പുറത്തിറങ്ങി

കായംകുളം കൊച്ചുണ്ണിക്ക് ശേഷം മാസ് ആക്ഷന്‍ പ്രകടനങ്ങളുമായി നിവിന്‍ പോളി എത്തുന്ന ചിത്രം 'മിഖായേല്‍'  ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉണ്ണീ മുകുന്ദന്‍ നെഗറ്റീവ് റോളിലാണ്  ചിത്രത്തിലെത്തുന്നത്. 

സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, കെ.പി.എസി ലളിത, മഞ്ജിമ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.