• 17 Jan 2019
  • 09: 44 PM
Latest News arrow

വെറും 4075 രൂപകൊണ്ട് കല്യാണമോ !

വിവാഹം അതൊരു ആഘോഷമാണ്. ഈ അടുത്ത് അംബാനിയുടെ മകളുടെയും പ്രിയങ്ക ചോപ്രയുടെയുമൊക്കെ വിവാഹാഘോഷം കണ്ട് കണ്ണ് തള്ളിയവരാണ് നമ്മില്‍ ചിലരെങ്കിലും. വരനും വധുവിനുമുണ്ടാകും തങ്ങളുടെ വിവാഹത്തെ പറ്റി നിറയെ സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളും. ലക്ഷങ്ങള്‍ ചെലവിടണം ഇന്നത്തെ കാലത്ത് ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച് പറഞ്ഞയക്കണമെങ്കില്‍. എന്നാല്‍ പെണ്‍കുട്ടിയെ കല്യാണം കഴിച്ച് പറഞ്ഞയക്കണമെങ്കില്‍ അത്ര രൂപയൊന്നും ആവശ്യമില്ല. വെറും 4075 രൂപയുണ്ടെങ്കില്‍ കല്യാണം നടത്താമെന്നാണ് തൊടുപുഴ സ്വദേശിയായ നീതു പോള്‍സണ്‍  പറയുന്നത്. സാമ്പത്തിക പരാധീനത മൂലം തന്റെ കല്യാണം വെറും 4075 രൂപ ചെലവില്‍ നടത്തിയ അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നീതു.750 രൂപയുടെ സാരിയാണ് കല്യാണത്തിന് ഉടുത്തത്. ഭക്ഷണച്ചെലവാകട്ടെ 650 രൂപയും. പിന്നെ മറ്റ് ചെറിയ ചെലവുകളും. വാങ്ങിയ സാരിയുടെ ചിത്രം സഹിതമുളള നീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...