• 22 Mar 2019
  • 02: 39 AM
Latest News arrow

സാങ്കേതികത്തകരാർ: ദുബായ് മെട്രോയുടെ പ്രവർത്തനം തടസ്സപ്പെട്ടു

ദുബായ്: സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം കുറേനേരം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതികത്തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്സ്‍ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ ചിത്രങ്ങളും വീഡിയോയും എടുത്ത് സോഷ്യല്‍ മീഡിയകളിൽ വിവരങ്ങള്‍ അപ്പപ്പോൾ പങ്കുവെച്ചു. പിന്നീട് തകരാറുകൾ പരിഹരിച്ച് മെട്രോ പ്രവർത്തനം തുടങ്ങി.