• 20 Mar 2019
  • 09: 43 AM
Latest News arrow

എന്നാലും ജെല്ലിഫിഷേ ...ഇങ്ങനെയൊക്കെ ചെയ്യാമോ

 ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റിലെ ആളുകള്‍ക്ക് ജെല്ലിഫിഷ് എന്ന് കേള്‍ക്കുമ്പോള്‍ ഭയമാണ്. എങ്ങനെ ഭയക്കാതിരിക്കും. അതുപോലെയുളള കുത്തല്ലേ കിട്ടുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രമായി ഏകദേശം 1000ത്തോളം പേരെയല്ലേ ഇത് കുത്തിയത്.  ബ്ലു ബോട്ടില്‍ ജെല്ലി ഫിഷിന്റെ കുത്തേറ്റ് 2600 പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ബിബിസി ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സ്യങ്ങളെപ്പോലും കൊല്ലാന്‍ ശേഷിയുളള ടെന്റക്കിളുകളാണ് ഈ ജെല്ലി ഫിഷിനുളളത്. എന്നാല്‍ മനുഷ്യര്‍ പേടിക്കേണ്ടതില്ല. കാരണം ജെല്ലി ഫിഷിന്റെ കുത്തേറ്റ് മനുഷ്യര്‍ക്ക് മരണം സംഭവിക്കില്ല. ജെല്ലി ഫിഷിന്റെ ടെന്റക്കിളുകള്‍ ശരീരഭാഗങ്ങളില്‍ തട്ടുമ്പോള്‍ മണിക്കൂറുകളോളം ചൊറിച്ചിലും വേദനയുമാണ് അനുഭവപ്പെടുന്നതെന്ന് കുത്തുകൊണ്ടവര്‍ പറയുന്നു. ഈ ജെല്ലി ഫിഷ് അറിയപ്പെടുന്നത് തന്നെ പോര്‍ച്ചു ഗീസ് മാന്‍ ഓഫ് വാര്‍ എന്നാണ്. 

കഴിഞ്ഞ ആഴ്ച്ചമാത്രം 13000 പേരാണ് ഈ ജെല്ലിഫിഷിന്റെ കുത്തേറ്റ് ചികിത്സ തേടിയത്. മാത്രമല്ല കഴിഞ്ഞ വര്‍ഷം മൂന്നില്‍ കൂടുതല്‍ തവണ ഇവിടെയുളളവര്‍ക്ക് ജെല്ലി ഫിഷിന്റെ കുത്തേറ്റിരുന്നു. ശക്തമായ കാറ്റാണ് ജെല്ലിഫിഷിനെ കരയിലെത്തിക്കുന്നത്.ഈ ജെല്ലി ഫിഷ് കര തൊട്ടാല്‍ ആക്രമണം ഉണ്ടാകുമെന്നതുറപ്പാണ്. ജെല്ലി ഫിഷിന്റെ ആക്രമണം ഭയന്ന് ഓസ്‌ട്രേലിയയില്‍ രണ്ട് ബീച്ചുകളാണ് അടച്ചത്. ഗോള്‍ഡ് കോസ്റ്റിലാണ് കൂടുതലായും ജെല്ലി ഫിഷിന്റെ ആക്രമണം ഉളളത്.