• 19 Jun 2019
  • 05: 37 PM
Latest News arrow

വര്‍ഷങ്ങളായി കോമയിലുളള യുവതി പ്രസവിച്ചു ; ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് അവസാന നിമിഷം

അരിസോണ :  14 വര്‍ഷമായി കോമയിലുളള യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യു എസിലെ അരിസോണയിലാണ് സംഭവം. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചിരുന്നത്. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് യുവതി പ്രസവിക്കും വരെ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടി പുറത്തുവരും വരെ ഇവര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന കാര്യം മനസ്സിലായിരുന്നില്ല. ഇത് ജീവനക്കാരുടെ വീഴ്ച്ചയാണെന്ന  വിലയിരുത്തലിലാണ് പൊലീസ്. 

ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പ്രാഥമികാന്വേഷണം. ആരാണ് യുവതിയെ പീഡിപ്പിച്ചെന്നതറിയാന്‍ കുട്ടിയുടെ ഡിഎന്‍എ അടക്കമുളളവ പൊലീസ് പരിശോധിക്കും. ഇവ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അതേ സമയം കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്രം അറിയിച്ചു. യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ചോയെന്ന കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് കേസന്വേഷണം ശക്തിപ്പെടുത്താന്‍ യുവതിക്ക് പിന്തുണയുമായി രണ്ട് സന്നദ്ധ സംഘടനകള്‍ എത്തിയിട്ടുണ്ട്.