ശബരിമലയിലേക്ക് മാത്രമല്ല ഇനി അഗസ്ത്യാര്‍ കൂടത്തിലേക്കും സ്ത്രീകള്‍ക്ക് പോകാം..

തിരുവനന്തപുരം: ഹൈക്കോടതി വിധിയനുസരിച്ച് വിനോദസഞ്ചാരത്തിനായി സ്ത്രീകള്‍ക്കിനി അഗസ്ത്യാര്‍ കൂടത്തിലേക്ക് പോകാം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിങ്ങിനുള്ള പാസ് ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങും.
ട്രക്കിങ് നടത്തുന്നവര്‍ക്ക് അവിടെ പൂജയ്ക്കോ ആരാധനയ്ക്കോ അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍ കരുതരുതെന്ന് വനംവകുപ്പ് പ്രത്യേക നിര്‍ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകരോട് വിവേചനം കാണിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനാലാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാത്തതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വനംവകുപ്പിനാണ് അഗസ്ത്യാര്‍ കൂടത്തിന്റെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുള്ളത്. നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സ്ത്രീകള്‍ ട്രക്കിങ് നടത്തുമ്പോള്‍ ആവശ്യമായി വരാവുന്ന മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് നേരത്തെ പ്രവേശനം നല്കാന് സാധിക്കാതിരുന്നത്. മാത്രമല്ല മലയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന നിത്യ ബ്രഹ്മചാര്യയായ അഗസ്ത്യ മുനിയുടെ ആവാസ സ്ഥാനത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകില്ലയെന്നും പറയപ്പെട്ടിരുന്നു. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകളുടെ സമരങ്ങള്‍ നടന്നിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷി (കോഴിക്കോട്), വിമെന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂര്‍) എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്.
ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനം. ഒരുദിവസം നൂറുപേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഒരാള്‍ക്ക് ആയിരം രൂപയാണ് ഫീസ്. ഒരാള്‍ക്ക് പരമാവധി പത്തുപേര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും പാത ദുര്‍ഘടമായതിനാല്‍ നല്ല ശാരീരികശേഷിയുള്ളവര്ക്കും മാത്രമേ പങ്കെടുക്കാവുവെന്ന് വനംവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. 14 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. വിശദവിവരങ്ങള്‍ക്ക് 04712360762 എന്ന നമ്പറുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിക്കുന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍