• 22 Mar 2019
  • 02: 49 AM
Latest News arrow

ഹലോ കുമാര്‍ സങ്കക്കാരയല്ലേ, ശ്രീലങ്ക കത്തിച്ചേക്ക് ; സങ്കക്കാരയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ശ്രീലങ്കയിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന ട്രോള്‍ രൂപേണയാണ് സംഘപരിവാറിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രവഹിക്കുന്നത്. 

 ശ്രീലങ്കയില്‍ മലയാളികള്‍ക്ക് പെട്ടെന്ന് അറിയാവുന്ന ശ്രീലങ്കന്‍  ദേശീയ ടീമിലെ  മുന്‍ ക്യാപ്റ്റനും  അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ സങ്കക്കാരെയും ജയസൂര്യയെയും കൂട്ടുപിടിച്ചാണ് ട്രോളുകള്‍. ഹലോ സങ്കക്കാരയല്ലേ, ശ്രീലങ്ക കത്തിച്ചേക്ക് എന്നതാണ് ഏറെ ഹിറ്റായ ട്രോള്‍. സംഘിയെന്ന വിളിപ്പേരോട് അടുത്തുനില്‍ക്കുന്ന പേരായതുകൊണ്ടാണ് സങ്കക്കാരെയുടെ പേരെടുത്ത് ട്രോളിട്ടിരിക്കുന്നത്. ഇന്നലെ പൊലീസ് പിടിക്കാതിരിക്കാന്‍ ഓടിയ സംഘപുത്രന് വാലും കെട്ടി തീകൊടുത്തു ശ്രീലങ്കയിലേക്ക് വിടൂ എന്നതാണ് മറ്റൊരു ട്രോള്‍. ശബരിമലയില്‍ രണ്ട് യുവതികള്‍  പ്രവേശിച്ചതിനെ തുടര്‍ന്ന്  ശബരിമല കര്‍മ്മ സമിതി കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇനി ശ്രീലങ്കയിലും ഹര്‍ത്താല്‍ നടത്തുമോയെന്നാണ് പരിഹാസം.