• 17 Jan 2019
  • 09: 59 PM
Latest News arrow

ദൂരദര്‍ശന്‍ സംഗീതത്തിന് കിടിലന്‍ ചുവടുകളുമായി താരങ്ങള്‍: 'കുമ്പളങ്ങി നൈറ്റ്‌സ്' ടീസര്‍ പുറത്തിറങ്ങി

ഫഫദ് ഫാസിലിനെ വില്ലനാക്കി മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് ടീസര്‍ പുറത്തിറങ്ങി. സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, മാത്യു തോമസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
പഴയ ദൂരദര്‍ശന്‍ വാര്‍ത്തകള്‍ക്ക് മുന്‍പ് കേള്‍ക്കുന്ന സംഗീതത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന സൗബ്ബിനെയും, ഷെയ്‌നിനെയും, ഭാസിയെയുമാണ് ടീസറില്‍ കാണുന്നത്. സംഗീതത്തിന് അനുസരിച്ച് ക്യാമറയ്ക്ക് മുന്നില്‍ ഹിപ്പ് ഹോപ്പ് നൃത്തം ചെയ്യുകയാണ് ഇവര്‍. 
ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്‌സിനുണ്ട്. രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നുത്. ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.