• 25 Apr 2019
  • 12: 36 AM
Latest News arrow

അറിയപ്പെടാത്ത വനിതാ എഴുത്തുകാരുടെ കൃതികള്‍ കണ്ടെത്താന്‍ ഇംഗ്ലീഷ് സാഹിത്യകാരിക്ക്‌ 12 കോടി രൂപയുടെ ധനസഹായം

ആധുനിക യൂറോപ്പിലെ വനിതാ എഴുത്തുകാരുടെ കൃതികള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് ബാര്‍സലോണയിലെ ഇംഗ്ലീഷ് സാഹിത്യ അധ്യാപികയായ കാര്‍മെ ഫോണ്ടിന് യൂറോപ്യന്‍ റിസേര്‍ച്ച് കൗണ്‍സില്‍ 12 കോടി രൂപയുടെ ധനസഹായം നല്‍കി. 1500 മുതല്‍ 1780 വരെയുള്ള കാലഘട്ടത്തില്‍ പ്രശസ്തരല്ലാത്ത സ്ത്രീകള്‍ എഴുതിയ കഥകള്‍, തിരക്കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, സ്വകാര്യ ശേഖരങ്ങള്‍ തുടങ്ങിയവയാണ് കാര്‍മോ കണ്ടത്തേണ്ടത്.

ആധുനിക യൂറോപ്പിലെ പ്രാഥമികഘട്ടത്തില്‍ അറിയപ്പെടാതെ പോയ സാധാരണക്കാരായ സ്ത്രീകളുടെ അസാധാരണ എഴുത്തുകളാണ് താന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന്‌ കാര്‍മോ പ്രതികരിച്ചു. 1700 കാലഘട്ടത്തിലെ എഴുത്തുകള്‍ അധികവും പുരുഷ കേന്ദ്രീകൃതമാണെന്നാണ് പൊതുവെയുള്ള ധാരണ. പ്രസിദ്ധീകരിക്കപ്പെട്ട സ്ത്രീ എഴുത്തുകാരുടെ കഥകള്‍ പലതും ബുദ്ധിശൂന്യമാണെന്നും പരാതിയുണ്ട്. എന്നാല്‍, ഈ തെറ്റായ കാഴ്ചപ്പാട് തിരുത്തി, സ്ത്രീ എഴുത്തുകാരുടെ കഥകള്‍ പൊതുജനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കാര്‍മോ പറഞ്ഞു.

പരമ്പരാഗത സാഹിത്യശൈലിയിലുള്ള ലേഖനങ്ങളല്ലാതെ കാസ്റ്റീലിയന്‍, ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലുള്ള രചനകള്‍ കണ്ടെത്താനും താന്‍ ശ്രമിക്കുമെന്ന് കാര്‍മോ വ്യക്തമാക്കി.